സുപ്രീംകോടതി ഇടപെട്ടു; മഅദനിക്ക് മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി: മകൻ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകി. മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.

മഅദനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതിനെ കർണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ മഅദനി പോകുന്പോൾ വരുന്ന ചിലവ് വഹിക്കാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു. സുരക്ഷയ്ക്ക് വരുന്ന ചിലവ് വഹിക്കാൻ തങ്ങൾ തയാറാണെന്ന് മഅദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ തീരുമാനമായത്. സുരക്ഷ ചിലവ് വഹിക്കാമെന്ന മഅദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.

വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് ഏഴ് മുതൽ 14 വരെ കേരളത്തിൽ താമസിക്കാനാണ് മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഒൻപതിന് തലശേരിയിൽ വച്ചാണ് വിവാഹം നടക്കുന്നത്.

***********************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *