ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.

അ​​​രി​​​യാ​​​ലൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.​​​അ​​​രി​​​യാ​​​ലു​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​ഴു​​​മൂ​​​ർ സ്വ​​​ദേ​​​ശി​​​നി എ​​​സ്. അ​​​നി​​​ത(17)​​​ആ​​​ണു മ​​​രി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ടി​​​നെ നീ​​​റ്റ് (നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി​​​കം എ​​​ൻ​​​ട്ര​​​സ് ടെ​​​സ്റ്റ്) പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​നി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

ത​​​മി​​​ഴ്നാ​​​ട് ബോ​​​ർ​​​ഡ് സി​​​ല​​​ബ​​​സി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റിപ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​നി​​​ത 1200 മാ​​​ർ​​​ക്കി​​​ൽ 1176 മാ​​​ർ​​​ക്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​നി​​​ത​​​യ്ക്ക് 700ൽ 86 ​​​മാ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. നീ​​​റ്റ് സി​​​ബി​​​എ​​​സ് ഇ ​​​സി​​​ല​​​ബ​​​സി​​​ലാ​​​ണ്. ഇ​​​തി​​​നി​​​ടെ, മ​​​ദ്രാ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ എ​​​യ്റോ​​​നോ​​​ട്ടി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​നും സ​​​ർ​​​ക്കാ​​​ർ വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജി​​​ൽ ബാച്ചലർ ഓ​​​ഫ് വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സി​​​നും അ​​​നി​​​ത​​​യ്ക്കു സീ​​​റ്റ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, അ​​​നി​​​ത ഈ ​​​വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം നി​​​ര​​​സി​​​ച്ചു. ത​​​നി​​​ക്കു ഡോ​​​ക്ട​​​റാ​​​ക​​​ണ​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യി​​​ൽ മി​​​ക​​​ച്ച മാ​​​ർ​​​ക്ക് വാ​​​ങ്ങി​​​യി​​​ട്ടും നീ​​​റ്റി​​​ൽ പി​​​ന്നി​​​ലാ​​​യി​​​പ്പോ​​​യ ത​​​ന്നെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ം സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​നി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ​

ഇ​​​തി​​​നി​​​ടെ, നീ​​​റ്റ് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ട് ത​​​മി​​​ഴ്നാ​​​ട് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​ന്നു​​​വെ​​​ങ്കി​​​ലും ആ​​​ദ്യം പി​​​ന്തു​​​ണ​​​ച്ച കേന്ദ്രം പി​​​ന്നീ​​​ടു മ​​​ല​​​ക്കം​​​മ​​​റി​​​ഞ്ഞു. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന​​​നു​​​സ​​​രി​​​ച്ചു നീ​​​ങ്ങാ​​​നാ​​​ണു കേ​​​ന്ദ്ര​​​ം ത​​​മി​​​ഴ്നാടിനോടു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സം​​​സ്ഥാ​​​ന ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം കാ​​​ത്തി​​​രു​​​ന്ന ആ​​​യി​​​ര​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​ണ് കേ​​​ന്ദ്ര​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ത​​​ക​​​ർ​​​ത്തെ​​​റി​​​യ​​​പ്പെ​​​ട്ട​​​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *