മദ്യപിച്ചെത്തിയ പിതാവ് കത്തിയുമായി ഓടി; പെണ്‍കുട്ടി കിണറ്റിലേക്ക് എടുത്തുചാടി;ജീവന്‍ രക്ഷിക്കാനായില്ല

മദ്യപിച്ചെത്തിയ പിതാവ് കത്തിയുമായി മകളുടെ പിറകെ ഓടി. ഭയന്നുവിറച്ച പെണ്‍കുട്ടി പിതാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി വീടിന് സമീപത്തെ കിണറ്റിലേക്ക് എടുത്തുചാടി. ഉടന്‍തന്നെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊളത്തൂര്‍ ഗവ. ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹരിത(14) യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം.

ദിവസവും പിതാവ് ഹരിദാസ് മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് പതിവാണ്. ഇതുകാരണം പഠിക്കാന്‍ കഴിയിന്നില്ലെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇതോടെ അടുക്കളയില്‍ നിന്നും വാളംകത്തിയെടുത്ത് പെണ്‍കുട്ടിക്ക് നേരെ പിതാവ് ഓടിയടുക്കുകയായിരുന്നു. പിതാവ് അടുത്തെത്തിയതോടെ ഭയന്നുവിറച്ച പെണ്‍കുട്ടി രക്ഷപ്പെടാനായി വീട്ടില്‍ നിന്നും ഓടുകയും പിതാവ് പിറകെ ഓടുന്നത് കണ്ട് വീടിനടുത്തുള്ള 18 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടുകയുമായിരുന്നു. ചുറ്റുമതിലുള്ള കിണറ്റിലാണ് പെണ്‍കുട്ടി എടുത്ത് ചാടിയത്.വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഓടിക്കൂടി പെണ്‍കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *