സിനിമയിലെ ആധിപത്യമുപയോഗിച്ച്‌ ആരെയും ഉപദ്രവിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍

സിനിമയിലെ ആധിപത്യമുപയോഗിച്ച്‌ ആരെയും ഉപദ്രവിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പൊലീസ് പട്രോള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ ഗ്രൂപ്പിസം പല അക്രമങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഒരു നടി ആക്രമിക്കപ്പെട്ടു. അവര്‍ രാത്രിയില്‍ സഞ്ചരിച്ചതറിഞ്ഞത് സിനിമയിലുള്ളവര്‍ തന്നെയാണ്. നടിയെ ആക്രമിച്ചവരെ പിടിച്ചു. അതോടെ പിടിച്ചതായി കുറ്റം. കോടതിയില്‍ അതിക്രമിച്ച്‌ കയറിയതിനും മതില്‍ ചാടിക്കടന്നതിനും വക്കീല്‍ കുപ്പായത്തില്‍ പ്രതിയെ ഒളിപ്പിച്ചു കടത്തിയതും പ്രശ്നമായില്ല.

സ്ത്രീകളെ കുറ്റപ്പെടുത്തും മുമ്ബ് പുരുഷന്മാര്‍ സ്വയം കുറ്റം സമ്മതിക്കണം. അയല്‍പക്കക്കാരോടു പോലും മിണ്ടാതെ അരാഷ്ട്രീയത്തെ പ്രത്സാഹിപ്പിക്കുന്ന സ്ത്രീകളാണ് അക്രമത്തിന് ഇരകളാകുന്നവരില്‍ ഏറെയും. പൊതുപ്രവര്‍ത്തരായ സ്ത്രീകളെ ആരും ഉപദ്രവിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *