പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത പൂര്‍ത്തീകരണം : കേരള കോണ്‍ഗ്രസ് സമരം ഇന്നുമുതല്‍

 

പൊന്‍കുന്നം: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തിന്റെ പണി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വൈകിപ്പിക്കുന്നുവെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (എം) സമരം തുടങ്ങുന്നു. ശനിയാഴ്ച രാവിലെ 9.30ന് പൊന്‍കുന്നത്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 30 വര്‍ഷം മുമ്പ് തുടക്കം കുറിച്ച പദ്ധതിയുടെ പൊന്‍കുന്നം വരെയുള്ള ഭാഗം മാത്രമാണ് പൂര്‍ത്തീകരിച്ചത്.

2009-10ല്‍ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുത്തതാണ്. ലോകബാങ്ക് എന്‍.ഒ.സി.നല്‍കിയില്ല എന്ന കാരണം പറഞ്ഞ് 750 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാനസര്‍ക്കാരും അലംഭാവത്തിലാണ്. കെ.എസ്.ടി.പി.റോഡ് ഏറ്റെടുത്തതിനാല്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെ റോഡ് നന്നാക്കാനുമാവില്ല.

ഒന്നാംഘട്ടത്തിലെ അശാസ്ത്രീയനിര്‍മാണംമൂലം തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് അപകടം നിരന്തരം നടക്കുന്നതിനാല്‍ അപാകം പരിഹരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പൊന്‍കുന്നത്ത് റോഡ് ഉപരോധമടക്കമുള്ള സമരം നടത്തും. അടുത്തഘട്ടത്തില്‍ മണിമലയില്‍ സമരമുണ്ട്. തുടര്‍ന്ന് പുനലൂര്‍ വരെ കാല്‍നടജാഥയും പ്രതിഷേധവും സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ കേരളകോണ്‍ഗ്രസ്(എം) ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നെല്ലേപ്പറമ്പില്‍, സുമേഷ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *