ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തിന് നേരെ വധശ്രമം.

കാസര്‍കോട്: ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തിന് നേരെ വധശ്രമം. തിങ്കളാഴ്ച രാത്രി ശ്രീകാന്തിന്റെ വാഹനത്തിന് നേരെ നാലു ബൈക്കുകളിലായെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത സ്റ്റിക്കര്‍ കൊണ്ട് മറച്ചിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മേല്‍പറമ്പ് കട്ടക്കാലില്‍ വച്ചാണ് സംഭവം. ശ്രീകാന്തിന്റെ കെ എല്‍ 60 ടി 5986 നമ്പര്‍ ഇയോണ്‍ കാറാണ് തടഞ്ഞു നിര്‍ത്തിയത്. ആക്രമണ സമയത്ത് ശ്രീകാന്ത് വാ‍ഹനത്തില്‍ ഉണ്ടായിരുന്നില്ല. കാഞ്ഞങ്ങാടും നീലേശ്വരത്തും തിങ്കളാഴ്ച പാര്‍ട്ടി പരിപാടിയുണ്ടായിരുന്നു. ഇതു കഴിഞ്ഞ് രാത്രിയില്‍ ശ്രീകാന്തും ഒപ്പം ബിജെപി സംസ്ഥാന സമിതി അംഗം സുരേഷ് കുമാര്‍ ഷെട്ടിയും മടങ്ങുകയായിരുന്നു.

ശ്രീകാന്തിനെ തൃക്കണ്ണാട്ടെ വീട്ടില്‍ ഇറക്കിയ ശേഷം സുരേഷ് കുമാര്‍ ഷെട്ടിയെ കാസര്‍കോട്ട് എത്തിച്ച്‌ തിരിച്ചുമടങ്ങുമ്പോഴാണ് കാര്‍ കട്ടക്കാലില്‍ വെച്ച്‌ ബൈക്കിലെത്തിയ സംഘം പിന്തുടര്‍ന്നു വന്ന് തടഞ്ഞത്. കാറിന്റെ ഡോറിന് പല തവണ മുട്ടിയപ്പോള്‍ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയ പ്രദീപനോട് അക്രമികള്‍ ശ്രീകാന്തിനെ അന്വേഷിക്കുകയായിരുന്നു.

ജില്ലയിലെ ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവം.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *