സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ്  ചുമതലയേറ്റു. മൂന്നുവർഷത്തേക്കാണ് നിയമനം. ഇടുക്കി സിഎംസി കാർമൽഗിരി പ്രൊവിൻസ് അംഗമായ സിസ്റ്റർ ബിജി ജോസ് നാലുവർഷമായി ഇടുക്കി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമാണ്.

എസിആർസിഐ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളത്തിൽനിന്നുള്ള പ്രതിനിധിയും സംസ്ഥാന സ് പെഷൽ ഒളിന്പിക്സ് കമ്മിറ്റിയിൽ അസിസ്റ്റന്‍റ് സ്പോർട്സ് ഡയറക്ടറുമാണ്. ബോംബെ യൂണിവഴ്സിറ്റിയിൽനിന്നും സ്പെഷൽ ബിഎഡും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 20 10-ലെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവാണ്. മച്ചിപ്ലാവ് കാർമൽജ്യോതി സ്പെഷൽ സ്കൂളിൽ 22 വർഷമായി പ്രിൻസിപ്പലാണ്. വാഴക്കുളം കളന്പാട്ടേൽ കെ.വി. ജോസഫ് – ലില്ലി ദന്പതികളുടെ മകളാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *