ശോഭാ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയുടെ ചുവടുപിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലും അതിന്റെ ചുവടെ ചിലര്‍ നടത്തിയ കമന്റുകളും അപകീര്‍ത്തികരമാണ്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. ഇവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *