കേ​ര​ള ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​നെ​തി​രാ​യ വിമർശനo, നി​ല​പാ​ടി​ൽ മാറ്റമില്ലാതെ ശോ​ഭ സു​രേ​ന്ദ്ര​ൻ.

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​നെ​തി​രാ​യ വിമർശനത്തെ ബി​ജെ​പി കേ​ന്ദ്ര, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടും നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ല്ക്കു​ക​യാ​ണ് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ.

ക​ണ്ണൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ബി​ജു​വി​ന്‍റെ കൊ​ല​പാ​ത​കം ഡി​ജി​പി സെ​ൻ​കു​മാ​റി​നെ ഒ​തു​ക്കാ​ൻ ഭ​ര​ണ​കൂ​ട ഒ​ത്താ​ശ​യോ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സു​പ്രീം കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് നി​യ​മ​നം ന​ൽ​കേ​ണ്ടി വ​ന്ന സെ​ൻ​കു​മാ​റി​നെ ഒ​തു​ക്കാ​ൻ സൈ​ബ​ർ സെ​ൽ ഉ​ൾ​പ്പെടെ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും അ​വ​ർ ആരോ പിച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പേ​ടി​യാ​ണെ​ങ്കി​ൽ പ​ദ​വി​യി​ൽനി​ന്നി​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നുവെന്നും അവർ പറഞ്ഞു. ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ കേ​ന്ദ്രമ​ന്ത്രി രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യും ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ​യും അ​പ​ല​പി​ച്ചി​രു​ന്നു.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളോ​ട് എ​ല്ലാ​വ​ർ​ക്കും ബ​ഹു​മാ​നം വേ​ണ​മെ​ന്ന് മന്ത്രി റൂ​ഡി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ​രാ​തി മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ടു ഗ​വ​ർ​ണ​ർ കൈ​മാ​റി​യ​ത് ച​ട്ടമനു​സ​രി​ച്ചു​ള്ള ന​ട​പ​ടി​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന നേ​താ​വ് എം.​ടി. ര​മേ​ശും ഗ​വ​ർ​ണ​റെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഗ​വ​ർ​ണ​റു​ടെ ന​ടപ​ടി​യെ ന്യാ​യീ​ക​രി​ച്ചു കേ​ന്ദ്രനേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത് സം​സ്ഥാ​ന നേ​താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. താ​നും മ​ന്ത്രി​യും പ​റ​ഞ്ഞ​ത് ര​ണ്ടു വി​ഷ​യ​ങ്ങ​ളെപ്പ​റ്റി​യാ​ണെ​ന്നാ​യി​രു​ന്നു ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

മാ​ധ്യ​മ​ങ്ങ​ൾ ചോ​ദ്യം ചോ​ദി​ച്ച് മ​ന്ത്രി​യെ​ക്കൊ​ണ്ടു മ​റു​പ​ടി പ​റ​യി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, മ​ന്ത്രി സ്വ​യ​മേവ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ശ​രി​വ​യ്ക്കു​കയാ​യി​രു​ന്നു എ​ന്ന തു ശ്ര​ദ്ധ​യി​ൽപെ​ടു​ത്തി​യ​പ്പോ​ൾ വി​ഷ​യം മാ​റ്റി​യ ശോ​ഭ സു​രേ​ന്ദ്ര​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും എ​തി​രേ കൂ​ടുത​ൽ ആ​രോ​പ​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു.

തു​ട​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച ശോ​ഭ സു​രേ​ന്ദ്ര​ൻ സം​ഭാ​ഷ​ണ​ത്തി​നൊടു​വി​ൽ പി​ണ​റാ​യി​യെ വേ​ണ്ടു​വോ​ളം പു​ക​ഴ്ത്തു​ക​യും ചെ​യ്തു. ക​ണ്ണൂ​രി​ലെ കൊ​ല​പാ​ത​ക​ത്തെ നി​യ​മ​സ​ഭ​യി​ൽ അ​പ​ല​പി​ച്ച​തു വ​ഴി പി​ണ​റാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ചൊ​ട്ട​യി​ലെ ശീ​ലം ചു​ട​ല വ​രെ എ​ന്ന രീ​തി​ക്കു മാ​റ്റം വ​രു​ത്തി. പി​ണ​റാ​യി​യു​ടെ ഈ ​ന​ട​പ​ടി​യെ താ​ൻ അ​ങ്ങേ​യ​റ്റം മാ​നി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.

ഒ. ​രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞ അ​ഭി​പ്രാ​യ​ത്തി​ൽ ത​നി​ക്കൊ​ന്നുംത​ന്നെ പ​റ​യാ​നി​ല്ലെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. രാ​ജേ​ട്ട​ൻ ത​ന്‍റെ ഗു​രു​വാ​ണെ​ന്നും ഗു​രു​ക്ക​ന്മാ​രെ മാ​താ​പി​താ​ക്ക​ളേ​ക്കാ​ൾ ഏ​റെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ഗ​വ​ർ​ണ​ർ​ക്കു നേ​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു എ​ന്നാ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ ശോ​ഭ സു​രേ​ന്ദ്ര​ൻ, ഗ​വ​ർ​ണ​ർ താ​ൻ ഇ​രി​ക്കു​ന്ന ക​സേ​ര​യോ​ടു നീ​തി പു​ല​ർ​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നു പ​റ​ഞ്ഞു. രാഷ്‌ട്രീ​യ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ചു ഗ​വ​ർ​ണ​ർ​ക്കു സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ നേ​രി​ട്ടു വി​വ​രം ധ​രി​പ്പി​ക്കു​ക​യും കേ​ന്ദ്രസ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ മൂ​ന്നു കൊ​ല​പാ​ത​ക സം​ഭ​വ​ങ്ങ​ളി​ലും ഗ​വ​ർ​ണ​ർ അ​ന​ങ്ങാ​പ്പാ​റന​യ​മാ​ണു സ്വീ​ക​രി​ച്ച​ത്.

നി​യ​മ​സ​ഭ​യി​ൽ സൈ​നി​ക​രെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ല​ജ്ജാ​ക​ര​മാ​ണെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ​ട്ടാ​ള​ക്കാ​ർ മാ​ന​ഭം​ഗം ന​ട​ത്തു​ന്ന​വ​രാ​ണ് എ​ന്ന രീ​തി​യി​ലു​ള്ള പ​രാ​മ​ർ​ശം സൈ​നി​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന​താ​ണ്. ഈ ​പ്ര​സ്താ​വ​ന​യി​ലൂ​ടെ പി​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *