ലിംഗഛേദം ചെയ്യപ്പെട്ട ഗം​ഗേ​ശാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ സ്വാമി; ചെ​ങ്ങ​ര​ക്കാ​രു​ടെ ബു​ള്ള​റ്റ് സ്വാ​മി

കോ​ല​ഞ്ചേ​രി: തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഗം​ഗേ​ശാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ സ്വാ​മി​യു​ടെ പൂ​ര്‍​വാ​ശ്ര​മം കോ​ല​ഞ്ചേ​രി പ​ട്ടി​മ​റ്റ​ത്തി​ന​ടു​ത്ത് ചെ​ങ്ങ​ര​യി​ൽ. ഹ​രി എ​ന്നാ​യി​രു​ന്നു പേ​ര്. ഇ​വി​ടെ താ​മ​സി​ച്ചു ദൈ​വ​സ​ഹാ​യം എ​ന്ന പേ​രി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന ഹ​രി 15 വ​ര്‍​ഷം മു​ന്പ് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം നെ​ടു​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ ഹ​രി​യും കു​ടും​ബ​വും മൂ​ന്നു പ​തി​റ്റാ​ണ്ട് മു​മ്പാ​ണു പ​ട്ടി​മ​റ്റ​ത്തെ​ത്തു​ന്ന​ത്. ഇ​വി​ടെ ചെ​റി​യ​തോ​തി​ൽ പൂ​ജ​ക​ളും ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളു​മാ​യി ന​ട​ന്നി​രു​ന്ന ഇ​യാ​ൾ പെ​ട്ടെ​ന്നു സ​ന്യാ​സ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യും നാ​ടു​വി​ടു​ക​യും ചെ​യ്തു. നാ​ലു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​തു ഗം​ഗേ​ശാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ സ്വാ​മി എ​ന്ന പേ​രി​ലാ​ണ്.

കോ​ല​ഞ്ചേ​രി​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ സ​ന്യാ​സി​യാ​യ​തോ​ടെ ഹോ​ട്ട​ലു​ക​ൾ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു കൈ​മാ​റി. എ​ങ്കി​ലും കോ​ല​ഞ്ചേ​രി​യി​ലേ​ത​ട​ക്ക​മു​ള​ള മൂ​ന്ന് ഹോ​ട്ട​ലു​ക​ളു​ടെ​യും നി​യ​ന്ത്ര​ണം ഇ​യാ​ൾ​ക്കു​ത​ന്നെ​യാ​യി​രു​ന്നു. ബു​ള​ള​റ്റ് ബൈ​ക്കു​ക​ൾ ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്ന സ്വാ​മി സ​ദാ ബു​ള്ള​റ്റി​ലാ​യി​രു​ന്നു യാ​ത്ര. കൊ​ല്ലം പ​ന്മ​ന​യി​ലെ ആ​ശ്ര​മ​ത്തി​ല്‍​നി​ന്നു നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കും ബു​ള്ള​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മി​ക​ച്ച ക​ള​രി​യ​ഭ്യാ​സി കൂ​ടി​യാ​യ ഇ​യാ​ള്‍​ക്കും കു​ടും​ബ​ത്തി​നും സം​ഘ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പൊ​തു​റോ​ഡി​ലെ ഭ​ണ്ഡാ​ര​ങ്ങ​ള്‍ പൊ​ളി​ച്ച് മാ​റ്റാ​നു​ള​ള പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രേ ഇ​യാ​ൾ റോ​ഡി​ല്‍ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റി​ല​ട​ക്കം കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മു​ള​ള ഇ​യാ​ൾ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല​ട​ക്കം ആ​രോ​പ​ണ​വി​ധേ​യ​നാ​ണ്. കോ​ല​ഞ്ചേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ര​വ​ധി​പ്പേ​ര്‍​ക്ക് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​യും പ​റ​യു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *