ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്ണൂര്‍: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശി ഷംസുദ്ദീന്‍ (43) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.05-ന് എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസിലാണ് സംഭവം.

മംഗളൂരു സ്വദേശിയായ വിദ്യാര്‍ഥി മറ്റു കുട്ടികള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഷംസുദ്ദീനെ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്പിക്കുകയായിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *