സെന്‍കുമാര്‍ ചീഫ് സെക്രട്ടറിയെ കണ്ടില്ല

തിരുവനന്തപുരം: പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ചാര്‍ജ്ജെടുത്ത് ഒരാഴ്ചയായിട്ടും സംസ്ഥാന ഭരണ മേധാവിയായ ചീഫ് സെക്രട്ടറിയെ കണ്ടില്ല.

സാധാരണ പൊലീസ് മേധാവിമാര്‍ ചാര്‍ജെടുക്കുമ്ബോള്‍ മുഖ്യമന്ത്രിയെ കാണുന്നതോടൊപ്പം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ കാണുന്നതാണ് കീഴ് വഴക്കം. എന്നാല്‍ ഇതുവരെ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിയെ കണ്ടിട്ടില്ലെന്ന് മാത്രമല്ല ഫോണില്‍ വിളിക്കുക പോലും ചെയ്തിട്ടില്ല.

തന്നെ പൊലീസ് തലപ്പത്ത് നിന്നും നീക്കുന്നതിന് കാരണമായ റിപ്പോര്‍ട്ട് നല്‍കിയ മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ തന്നെയാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി എന്നതിനാലാണ് സെന്‍കുമാറിന്റെ ഉടക്കത്രെ.

ചീഫ് സെക്രട്ടറിക്കെതിരെ കോര്‍ട്ടലക്ഷ്യ നടപടി സ്വീകരിച്ചതിന് ശേഷം മാത്രമാണ് പുനര്‍ നിയമനം നല്‍കാനുള്ള ഉത്തരവ് ഇറക്കിയതെന്നതും സെന്‍കുമാര്‍ ‘മുഖം തിരിക്കാനുള്ള ‘മറ്റൊരു കാരണമാണെന്നും പറയപ്പെടുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *