ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവർത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു.

എജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നടക്കുക. വിധിയുടെ ഓൺലൈൻ പകർപ്പ് കിട്ടിയപ്പോൾ മുതൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *