സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പോലീസ് മേധാവിയായ സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ തുടരുന്നു.

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പോലീസ് മേധാവിയായ സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ തുടരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ ശക്തമായ നീക്കങ്ങളുമായി പോകുകയാണ് സെന്‍കുമാര്‍.

പതിനഞ്ചുവര്‍ഷമായി സെന്‍കുമാറിന് ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ ഗ്രേഡ് എഎസ്‌ഐ അനില്‍ കുമാറിനെ സ്ഥലംമാറ്റിയതാണ് ഏറ്റവും പുതിയ നടപടി. ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസാണ് അനിലിനെ സിറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്. ഇക്കാര്യം ഉടന്‍ തന്നെ സെന്‍കുമാര്‍ അറിയാതിരിക്കാന്‍ പ്രത്യേകമായി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ഡിജിപിക്ക് വലിയ അധികാരങ്ങളൊന്നുമില്ലെന്ന് വരുത്താനാണ് തീര്‍ത്തും അസാധാരണമായ നടപടി.

പരാതികളെ തുടര്‍ന്ന് അനിലിനെ മാറ്റിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംഭവത്തെക്കുറിച്ച് സെന്‍കുമാര്‍ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് ഉത്തരവ് പോലീസ് ആസ്ഥാനത്തെത്തിയത്. രണ്ടുദിവസത്തിനകം ഉത്തരവ് നടപ്പാക്കി സര്‍ക്കാരിനെ അറിയിക്കാനാണ് ആഭ്യന്തരസെക്രട്ടറി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സെന്‍കുമാര്‍ ജയില്‍ മേധാവി ആയിരിക്കുമ്പോഴും ഇന്റലിജന്‍സ് മേധാവി ആയിരിക്കുമ്പോഴും അനില്‍കുമാര്‍ ഒപ്പമുണ്ടായിരുന്നു. പോലീസ് ആസ്ഥാനത്ത് സെന്‍കുമാറിനു വേണ്ടി ഫയല്‍ നീക്കുന്നതടക്കം എല്ലാ ഔദ്യോഗിക കൃത്യങ്ങളും നിര്‍വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലടക്കം ഡിജിപിക്കു വേണ്ടി ഫയല്‍ കൈപ്പറ്റുകയും ഉത്തരവുകള്‍ കൈമാറുകയും ചെയ്തിരുന്നു.

അനില്‍കുമാര്‍ പ്രത്യേക ഉത്തരവോ വര്‍ക്ക് ഓര്‍ഡറോ ഇല്ലാതെയാണ് പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ക്യാമ്പ് ഓഫീസില്‍ ജോലി ചെയ്തിരുന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു. അനില്‍ വിവിധ സെക്ഷനുകളില്‍ കയറി ഫയല്‍ ആവശ്യപ്പെടുകയും കൊണ്ടുപോകുകയും ചെയ്തതായും മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു.

അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കാന്‍ ആഭ്യന്തരസെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഉത്തരവില്ലാതെ അനില്‍ പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് എ ആര്‍ ക്യാമ്പിലേക്ക് തന്നെ മടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.

അതിനിടെ പോലീസിനെ ശുദ്ധീകരിക്കാനും രാഷ്ട്രീയ മുക്തമാക്കനുമുള്ള നടപടികളുമായി നീങ്ങുകയാണ് സെന്‍കുമാര്‍.ഇതിന്റെ ഭാഗമായി പോലീസിലെ ആഭ്യന്തര വിജിലന്‍സ് സംവിധാനം പുനഃസ്ഥാപിച്ചു. നിഥിന്‍ അഗര്‍വാളിനെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയോഗിച്ചു. ഈ സംവിധാനത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, കൈക്കൂലി, അഴിമതി എന്നിവ അന്വേഷിക്കാനുള്ള ആഭ്യന്തര വിജിലന്‍സ് സംവിധാനമാണ് പുനഃസ്ഥാപിച്ചത്. മുമ്പ് സെന്‍കുമാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച വിജിലന്‍സ് സെല്‍ പിന്നീട് നിഷ്‌ക്രിയമായി

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *