വിവാദ യൂണിഫോം സ്കൂള്‍ അധികൃതര്‍ മാറ്റി നല്‍കും

കോട്ടയം:യൂണിഫോമിനെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. യൂണിഫോം മാറുന്നതിനുള്ള ചിലവും സ്കൂള്‍ അധികൃതര്‍ വഹിക്കും.

യൂണിഫോമിലെ ഓവര്‍ക്കോട്ടിനെക്കുറിച്ചാണ് വ്യാപകപരാതി ഉയര്‍ന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന നിലയില്‍ സാമുഹ്യമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ പ്രതിഷേധവും ശക്തമായി. സംസ്ഥാന ബാലാവകാശകമ്മീഷനിലും പരാതി നല്‍കി. വിദ്യാര്‍ത്ഥിയുവജനസംഘടനകള്‍ സ്കൂളിലേക്ക് പ്രകടനവും നടത്തിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ തീരുമാനിച്ച അന്വേഷണസമിതി നല്‍കിയ യൂണിഫോം മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ ചെലവ് തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെയാണ് ഇക്കാര്യവും സ്കൂള്‍ അധികൃതര്‍ ഏറ്റെടുത്തത്. യൂണിഫോമിനെക്കുറിച്ചുള്ളത് അടിസ്ഥാനമില്ലാത്ത ആരോപണം എന്നായിരുന്നു അധികൃതരുടെ ആദ്യനിലപാട്. എന്നാല്‍ പിടിഎ യോഗത്തില്‍ രക്ഷിതാക്കള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാടെടുക്കുയായിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *