രണ്ടാമൂഴം നല്ല നോവലാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. എഴുത്തച്ഛന്റെ രാമായണം പോലെ രണ്ടാമൂഴവും സ്വതന്ത്ര കൃതിയാണ്. മഹാഭാരതത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെടുക്കാം. എന്നാൽ രണ്ടാമൂഴം മഹാഭാരതമല്ല. അതിനാലാണ് സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നൽകരുത് എന്ന് അഭിപ്രായപ്പെട്ടതെന്ന് അവർ വ്യക്തമാക്കി. കൂടാതെ തീയറ്റര്‍ ആക്രമിക്കുമെന്നല്ല താന്‍ പറഞ്ഞത്. സിനിമ തീയറ്ററില്‍ കാണില്ല എന്നാണ് പറഞ്ഞതെന്നും തീയറ്റര്‍ കാണില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ശശികല കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
Facebook Comments