ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിന് നേരെ കല്ലേറ്.

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിന് നേരെ കല്ലേറ്. വടകര വള്ളിയോട് ഉള്ള വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
രാത്രി 12 മണിയോടെയായിരുന്നു കല്ലേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.സംസ്ഥാനത്തെ ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. ഇന്നലെ ബി.എം.എസിന്റെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *