സാജന്‍ തൊടുക പ്രസിഡണ്ട്‌

സാജന്‍ തൊടുക പ്രസിഡണ്ട്‌

പാലാ:പൈക അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തിന്‍റെ പുതിയ പ്രസിഡണ്ടായി സാജന്‍ തൊടുകയെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി സോവി കാഞ്ഞമലയെയും തെരഞ്ഞെടുത്തു.

ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍മാരായി തോമസ്കുട്ടി വട്ടയ്ക്കാട്ട്,റ്റോമി കപ്പിലുമാക്കല്‍,ജിമ്മിച്ചന്‍ ഈറ്റത്തോട്,ജൂബിച്ചന്‍ ആനിത്തോട്ടം,നന്ദകുമാര്‍ ഓലിക്കല്‍,ജോണി എ.വി എറത്ത്,ഇമ്മാനുവേല്‍ കോഴിപൂവനാനിക്കല്‍,ജെസ്സി സജി പേഴുംതോട്ടത്തില്‍,ലൈലസമ്മ കുര്യന്‍ ചീരംകുഴിയില്‍,മനോജ്‌ മുല്ലമലയില്‍,സെല്‍വി വില്‍സന്‍ പതിപ്പള്ളിയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.മുഴുവന്‍ ഭാരവാഹികളും കേരള കോണ്‍ഗ്രസ്‌(എം)പ്രതിനിധികളാണ്.

റിട്ടേണിംഗ് ഓഫീസര്‍ കാഞ്ഞിരപ്പള്ളി എ.ആര്‍ ഓഫീസിലെ സതി.ഇ.എസ്.തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ കഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് സണ്ണിക്കുട്ടി അഴകബ്രയില്‍ മണ്ഡലം പ്രസിഡണ്ട്‌ തോമസ്‌ കപ്പിലുമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *