പാചക വാതക സബ്സിഡി നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം.യൂത്ത് ഫ്രണ്ട്.എം.

 

 

കോട്ടയം;  പാചകവാതക സബ്സിഡി എടുത്തുകളയുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി സാജൻ തൊടുക പറഞ്ഞു.LPG വിലവർദ്ധനയിൽ പ്രതിഷേധിച്ച് സമരത്തിന് നേതൃത്വം നല്കിയ സ്മൃതി ഇറാനി അടക്കമുള്ള വനിത നേതാക്കൾ സമരം ചെയ്ത് നേടിയ ഭരണ മാണിതെന്ന കാര്യം അവർ മന്ത്രിമാരായപ്പോൾ ബോധപൂർവ്വം മറക്കുകയാണ്.

 

 

 


ജൂ​ലൈ ഒ​ന്നി​ന് ജിഎസ്ടി യുടെ പേരിൽ സി​ലി​ണ്ടറി​ന് 32 രൂ​പ കൂ​ട്ടി​യ​തി​നുശേ​ഷ​മാ​ണ് വീ​ട്ട​മ്മ​മാ​ർ​ക്ക് ഇ​ടി​ത്തീ​യാ​കു​ന്ന പു​തി​യ തീ​രു​മാ​നം വരുന്നത്. ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ മാ​സം ന​ട​പ്പാ​ക്കി​യ​ത്. അതിനു​ശേ​ഷ​വും സി​ലി​ണ്ടറി​ന് 86.54 രൂ​പ സ​ബ്സി​ഡി ന​ൽ​കി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​മാ​യി പാ​ച​ക​വാ​ത​ക ക​ണ​ക്‌ഷ​നു​ക​ൾ ലഭിച്ച തീ​ർ​ത്തും ദ​രി​ദ്ര​രാ​യ രണ്ടരക്കോടി സ്ത്രീകൾ​ക്കു​ള്ള സ​ബ്സി​ഡി​യും പൂ​ർ​ണ​മാ​യി നി​ർ​ത്താ​ലാ​ക്കും. മൊത്തം 18.11 കോടി കുടുംബങ്ങൾ ക്കാണ് സബ്സിഡി ഇല്ലാതാകുക. രാ​ജ്യ​ത്ത് 2.66 കോ​ടി ഭ​വ​ന​ങ്ങ​ളി​ൽ സ​ബ്സി​ഡി ഉ​പേ​ക്ഷി​ച്ച് മു​ഴു​വ​ൻ തു​ക ന​ൽ​കി​യാ​ണ് എ​ൽ​പി​ജി ​വാ​ങ്ങു​ന്ന​ത്.ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധന ഇടത്തരക്കാരായ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. ബഹു ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന ഈ തെറ്റായ നയം നടപ്പാക്കുവാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം..അല്ലാത്ത പക്ഷം ശക്തമായ സമര പോരാട്ടങ്ങൾക്ക് യൂത്ത് ഫ്രണ്ട് നേതൃത്വം കൊടുക്കുമെന്ന് സാജൻ മുന്നറിയിപ്പ് നല്കി.

ഗാ​ർ​ഹി​ക എ​ൽ​പി​ജി സി​ലി​ണ്ടറി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ഒ​ന്നു മു​ത​ൽ മാ​സം തോ​റും ര​ണ്ടു രൂ​പ കൂ​ട്ടാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​യ ഇന്ത്യൻഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നി​വ​യ്ക്കു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു .സി​ലി​ണ്ടറി​ന് നാ​ല് രൂപ മാസം തോറും വർദ്ധിപ്പിക്കുവാനും തീരുമാനിച്ചിരിക്കുന്നു..

അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ മു​ത​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ടറൊ​ന്നി​ന് ഉ​പ​ഭോ​ക്താ​വ് 564 രൂ​പ വീ​തം കൊ​ടു​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ഡ​ൽ​ഹി​യി​ൽ 419.18 രൂ​പ​യാ​യി​രു​ന്നു വി​ല. പ​ടി​പ​ടി​യാ​യി വി​ല​കൂ​ട്ടി​യ​തി​നെത്തുട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ വി​ല ഇ​ന്ന​ലെ 477.46 രൂ​പ​യാ​യി. സ​ബ്സി​ഡി​യി​ല്ലാ​തെ സി​ലി​ണ്ടറി​ന് ഇപ്പോൾ 564 രൂ​പ​യാ​ണെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര വി​ല കൂ​ടു​ന്ന​തു​സ​രി​ച്ച് ഇതു വീണ്ടും കൂടുവാൻ സാധ്യതയുണ്ട് ഇത് ജനങ്ങളോടുള്ള വെല്ലു വിളിയും ധിക്കാരവുമാണ് ഇതിനെതിരെ ബഹുജനപ്രക്ഷോഭത്തിന് ദേശീയ സംസ്ഥാന രാഷ്ട്രീയ സംഘടനകൾ രംഗത്ത് വരണമെന്നും സാജൻ തൊടുക പ്രസ്താവിച്ചു

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *