അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനും സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി.

തിരുവനന്തപുരം : അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനും സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി.

രാവിലെ ഒന്‍പതരയ്ക്കു ശേഷമുള്ള ശൂഭ   മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന തക്കല കുമാരകോവിലില്‍ രാവിലെ 9.30നും 10.15നുമിടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ശരീരം മുഴുവന്‍ മൂടിക്കിടക്കുന്ന പൊന്നോ തിളങ്ങുന്ന പട്ടുപുടവയോ ഒന്നുമില്ലാതെ രണ്ടുമാല മാത്രമാണ് വധുവിന്റെ കഴുത്തിലെ ആഭരണമായുണ്ടായിരുന്നത്  . ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി  വധുവായി കളക്ടർ എത്തിയപ്പോൾ   മേല്‍മുണ്ടു തോളില്‍ ചുറ്റി കസവുമുണ്ടു ധരിച്ചാണ് എം എൽ എ    ചടങ്ങിനെത്തിയത്. ക്ഷേത്രത്തില് വച്ച് നടന്ന    വളരെ ലളിതമായ ചടങ്ങിലാണ് ശബരീനാഥന്‍ ദിവ്യയെ താലി ചാര്‍ത്തിയത്.

വിവാഹം ലളിതമാക്കുന്നതിനൊപ്പം ഹരിതസൗഹൃദമാക്കാനും ഇവരും തീരുമാനിച്ചിരുന്നു.    വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വനം വകുപ്പില്‍ നിന്ന് ശേഖരിച്ച വൃക്ഷതൈകള്‍ നല്‍കി, അതിഥികളെ സ്വീകരിക്കാന്‍ വാഴത്തട വിളക്കുകള്‍, അരുവിക്കര മണ്ഡലത്തിലെ കോട്ടൂര്‍ ആദിവാസി മേഖലയിലെ സാംസ്‌കാരിക കേന്ദ്രമായ ഉറവ് കലാ സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരാണ് വിവാഹ പന്തല്‍ ഒരുക്കിയത്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *