ശബരിമലയുടെ പ്രാധാന്യം പരിഗണിച്ചുകൊണ്ട്‌ കോട്ടയം റെയില്‍വെ സ്റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തണം.ജോസ് കെ മാണി എം.പി

കോട്ടയം: രാജ്യത്തെ `എ’ ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട കോട്ടയം റെയില്‍വെ സ്റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തണമെന്ന ആവശ്യം ജോസ് കെ മാണി പാര്‍ലമെന്റില്‍ ഉന്നയിച്ചു. റെയില്‍വെ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ടെ ചോദ്യോത്തരവേളയിലാണ്‌
ഇക്കാര്യം ആവശ്യപ്പെട്ടത്‌. രാജ്യത്തെ `എ1′ ക്യറ്റഗറിയില്‍പ്പെട്ട 23 സ്റ്റേഷനുകളില്‍ സ്വിസ്സ്‌ ചലഞ്ച്‌ പദ്ധതി പ്രകാരമുള്ള വികസനം നടന്നുവരികയാണ്‌. മധ്യതിരുവിതാംകൂറിലെ പ്രധാന സ്റ്റേഷനായ കോട്ടയത്തെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.. കോട്ടയത്ത്‌ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച്‌ പരിശോധിച്ചതിന്‌ ശേഷം വിശദമായ പഠനം നടത്തി പരിഗണിക്കാമെന്ന്‌ മന്ത്രി സുരേഷ്‌ പ്രഭു അദ്ധേഹത്തിന് ഉറപ്പു നല്‍കുകയുണ്ടായി.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം പരിഗണിച്ചുകൊണ്ട്‌ ആധുനിക സംവിധാനങ്ങളോടുകൂടിയ സൗകര്യങ്ങള്‍ കോട്ടയത്ത്‌ നടപ്പാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജോസ് കെ മാണി പറഞ്ഞു പക്ഷെ, സ്ഥലപരിമിതിയാണ്‌ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. സ്ഥലം പരമാവധി ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ആധുനിക രീതിയിലുള്ള ബഹുനില പാര്‍ക്കിംഗ്‌ സൗകര്യം ഒരുക്കണം. ഇതിനുവേണ്ടി ഗുഡ്‌ഷെഡ്‌ നിര്‍ദ്ദിഷ്‌ടസ്ഥാനത്തുനിന്നും മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ വടക്കുഭാഗത്തായി രണ്ടാമതൊരു പ്രവേശന കവാടവും പ്ലാറ്റ്‌ഫോമുകളുടെ വികസനവും സാധ്യമാകും. അങ്ങനെയായാല്‍ നാഗമ്പടം ജംഗ്‌ഷനില്‍ നിന്നും ബസ്‌ സ്‌റ്റോപ്പില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക്‌ നേരിട്ട്‌ സ്റ്റേഷനിലേക്ക്‌ എത്തിച്ചേരുവാന്‍ സാധിക്കും അതിനായി സമ്മർദ്ധം ചെലുത്തുമെന്നും

ജോസ് കെ മാണി കേരളന്യൂസിനോട് പറഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *