അരുവിക്കരയുടെ ശബരിനാഥന് മാ൦ഗല്യം,വധു സബ്ബ് കളക്ടര്‍ ദിവ്യാ എസ് അയ്യര്‍

 

കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാര്‍ത്തികേയന്‍റെ മകനുമായ  അരുവിക്കര എം എല്‍ എ, കെ. എസ്.ശബരീനാഥന് വിവാഹം. വധു ഗായികയും സബ്ബ് കളക്ടറുമായ ദിവ്യാ  എസ് അയ്യരാണ് ശബരീ നാഥ്‌ എം എല്‍ എ  തന്നെയാണ്‌,  ഫേസ്ബുക്കിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി.ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്.

സബ് കളക്ടർ Dr.ദിവ്യ.എസ്‌. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.

ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു…

ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം,ഒന്നു മിന്നിച്ചേക്കണെ

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *