പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ അമേരിക്കൻ സൈനികൻ പീഡിപ്പിച്ചെന്ന് പരാതി

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, മുൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. അമേരിക്കൻ കരസേനാ വിഭാഗം മേജറായിരുന്ന ജനറൽ. ജെയിംസ് ഗാർസിയോപ്ലിൻ ആണ് പരാതിയേത്തുടർന്ന് വിചാരണ നേരിടുന്നത്. 1983നും 1989നും മധ്യേയുള്ള കാലയളവിൽ ജെയിംസ് പെൺകുട്ടിയെ നിരവധി തവണ പിഡിപ്പിച്ചെന്നാണ് പരാതി.

ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് വിചാരണ നടക്കുകയെന്നാണ് വിവരം. അമേരിക്കൻ സൈനിക വിഭാഗം ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിചാരണയ്ക്കു ശേഷം കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതു വരെ ഇദ്ദേഹം നിരപരാധിയാണെന്നും വാർത്താക്കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

വിചാരണയ്ക്ക് മുന്നോടിയായി അദ്ദേഹത്തിനെതിരെ അവസാനവട്ട അന്വേഷണം കൂടി പൂർത്തിയാകേണ്ടതുണ്ട്. വിചാരണയ്ക്കു ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജെയിംസിന് ലഭിച്ചിരുന്ന മുഴുവൻ ആനുകൂല്യങ്ങളും റദ്ദാക്കുമെന്നും ഇതിന് മുൻകാല പ്രാബല്യവും ഉണ്ടാകുമെന്നും അമേരിക്കൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *