പൂട്ടിക്കിടന്ന വീട്ടിൽ നിന്നും 720 പവൻ മോഷ്ടിച്ചു,; ബന്ധുവായ കൗമാരക്കാരൻ പിടിയിൽ

   കോ​യ​ന്പ​ത്തൂ​ർ: സേ​ല​ത്തെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ​നി​ന്നും 720 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം​ പോ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ​യു​ടെ ബ​ന്ധു​വായ യുവാവിനെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കി​ച്ചി​പ്പാ​ള​യം വി​ജ​യ​ല​ക്ഷ്മി​(38)യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വി​ധ​വ​യാ​യ വി​ജ​യ​ല​ക്ഷ്മി സ​ഹോ​ദ​ര​നൊ​പ്പം പ്ലൈ​വു​ഡ് ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. കു​ടും​ബ​സ​മേ​തം തി​രു​പ്പ​തി​യി​ൽ​ പോ​യിവ​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 720 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം​പോ​യ വി​വ​ര​മ​റി​ഞ്ഞ​ത്. പ​രാ​തി​യെതു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​നയി​ൽ വീ​ട്ടി​ലെ ജ​ന​ൽ​ക​ന്പി ഉ​ൾ​ഭാ​ഗ​ത്തു​നി​ന്നും മു​റി​ച്ചു​മാ​റ്റി​യ​ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​തു​പ്ര​കാ​രം വീ​ടി​ന​ക​ത്തു​ള്ള​വ​ർ ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന സം​ശ​യ​ത്തെതു​ട​ർ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ​യും ക​ട​യി​ലെ ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്തു. ചോ​ദ്യം​ ചെ​യ്യ​ലി​ൽ വി​ജ​യ​ല​ക്ഷ്മി​യു​ടെ ബന്ധുവായ 20 വ​യ​സു​കാ​ര​​നാ​ണ് മോ​ഷ്ടാ​വെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. പ​രാ​തി ല​ഭി​ച്ച് ആ​റു​മ​ണി​ക്കൂ​റി​ന​കം പ്ര​തി​യെ പി​ടി​കൂ​ടി​യ പോ​ലീ​സു​കാ​രെ ഉന്നത ഉദ്യോഗസ്ഥർ അ​ഭി​ന​ന്ദി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *