മു​ന്‍ എ​ഡി​ജി​പി​യു​ടെ കാ​റി​ല്‍ കവർച്ച: ഒരാൾ പിടിയിൽ

കൊ​​​ച്ചി: മു​​​ന്‍ എ​​​ഡി​​​ജി​​​പി​​​യു​​​ടെ കാ​​​റി​​​ല്‍നി​​​ന്നു ര​​​ണ്ടര ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യും വി​​​വി​​​ധ രേ​​​ഖ​​​ക​​​ളും മോ​​​ഷ്ടി​​​ച്ച സം​​​ഘ​​​ത്തി​​ലെ ഒ​​രാ​​ളെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ത​​​മി​​​ഴ്‌​​​നാ​​​ട് തൃ​​​ശി​​​നാ​​​പ്പള്ളി സ്വ​​ദേ​​ശി ബ​​​ല​​​രാ​​​ജ് (55) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

മാ​​​ര്‍​ച്ച് മൂ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.45നാ​​യി​​രു​​ന്നു ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്. എ​​​റ​​​ണാ​​​കു​​​ളം ഷ​​​ണ്‍​മു​​​ഖം റോ​​​ഡി​​​ല്‍ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ മു​​​ന്‍​വ​​​ശ​​ത്ത് പാ​​​ര്‍​ക്ക് ചെ​​​യ്തി​​​രു​​​ന്ന മു​​​ന്‍ എ​​​ഡി​​​ജി​​​പി അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബി​​​ന്‍റെ കാ​​​റി​​​ന്‍റെ പി​​​ന്‍​സീ​​​റ്റി​​​ല്‍നി​​​ന്ന് 2,40,000 രൂ​​​പ​​​യും ചെ​​​ക്ക് ബു​​​ക്കു​​​ക​​​ളും താ​​​ക്കോ​​​ല്‍, ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ് തുടങ്ങിയ മ​​​റ്റു രേ​​​ഖ​​​ക​​​ളും സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്യൂ​​​ട്ട് കേ​​​സാ​​ണ് ക​​വ​​ർ​​ച്ചാ സം​​ഘം ത​​ട്ടി​​യെ​​ടു​​ത്ത​​ത്.

പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്: മു​​ൻ എ​​​ഡി​​​ജി​​​പി​​​യു​​​ടെ കാ​​ർ ഡ്രൈ​​വ​​റു​​ടെ ശ്ര​​​ദ്ധ മാ​​​റ്റി​​​യ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു സം​​​ഘം മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. മോ​​​ഷ്ടി​​​ച്ച സ്യൂ​​​ട്ട് ​കേ​​​സു​​​മാ​​​യി സം​​​ഘം തൃ​​​ശൂ​​​രി​​ലെ​​ത്തി അ​​​വി​​​ടെനി​​​ന്നു കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍​ക്കു​​​ള്ള കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ യാ​​​ത്ര ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നി​​​ടെ ഇ​​​വ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​യി. പി​​​ന്നീ​​​ട് പാ​​​ല​​​ക്കാ​​​ടു​​​ള്ള കോ​​​ട്ട​​​മൈ​​​താ​​​ന​​ത്തെ​​ത്തി​​യ​​പ്പോ​​ൾ പെ​​​ട്ടി ബ​​​സി​​​ല്‍ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ച്ച് ഇ​​​വ​​​ര്‍ ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ത​​​ന്നെ ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​ര്‍ ഇ​​​വ​​​രെ ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ​​ത്തി​​യ​​പ്പോ​​ൾ സീ​​​റ്റി​​​ന​​​ട​​​ിയി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സ്യൂ​​​ട്ട് കേ​​​സ് ക​​​ണ്ട​​​ക്ട​​​ര്‍ തു​​​റ​​​ന്നു നോ​​​ക്കി​​​യ​​​പ്പോ​​​ള്‍ കു​​​റേ രേ​​​ഖ​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ ഉ​​​ട​​​ന്‍ ക​​​ണ്ട​​​ക്ട​​​ര്‍ സ്യൂ​​​ട്ട്‌​ കേ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ ഏ​​​ല്‍​പ്പി​​​ച്ചു.

തു​​​ട​​​ര്‍​ന്ന് സ​​​മാ​​​ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ചെ​​​യ്ത​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ കാ​​​ണി​​​ച്ച​​​തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് സ്റ്റേ​​ഷ​​​നി​​​ല്‍ 2010 ല്‍ ​​​ഇ​​​തേ​​​രീ​​​തി​​​യി​​​ലു​​​ള്ള മോ​​​ഷ​​​ണ​​​ത്തി​​​ന് അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ട് ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​തി​​​യെ ക​​​ണ്ട​​​ക്ട​​​റും ബ​​​സ്‌​ ഡ്രൈ​​​വ​​​റും തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഇ​​​യാ​​​ളു​​​ടെ വി​​​ലാ​​​സം ക​​​ണ്ടെ​​​ത്തി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​യെ തൃ​​​ശി​​​നാ​​​പ്പള്ളി​​​യി​​​ല്‍നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​ ​​ലാ​​​ല്‍​ജി​​​യു​​​ടെ നി​​​ര്‍​ദേ​​​ശാ​​​നു​​​സ​​​ര​​​ണം സെ​​​ന്‍​ട്ര​​​ല്‍ സി​​​ഐ എ.​​​അ​​​ന​​​ന്ത​​​ലാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ എ​​​സ്‌​​​ഐ ജോ​​​സ​​​ഫ് സാ​​​ജ​​​ന്‍, സി​​​പി​​​ഒ സ​​​ലിം, സി​​​പി​​​ഒ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ്, സ​​​ജീ​​​വ​​​ന്‍, ഇ​​​ഗ്നേ​​​ഷ്യ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *