കോൺഗ്രസിനോട് “ബൈ ബൈ’ പറയാൻ റിജിൽ മാക്കുറ്റി; വാതിൽ തുറന്ന് സിപിഎം

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ക​ണ്ണൂ​ർ ലോ​ക​സ​ഭാ ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി സി​പി​എ​മ്മി​ലേ​ക്ക്. ക​ശാ​പ്പി​നു​ള്ള കാ​ലി​ വി​ല്പ​ന നി​രോ​ധി​ച്ച കേ​ന്ദ്ര ​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ന്നു​കു​ട്ടി​യെ പ​ര​സ്യ​മാ​യി അ​റു​ത്ത സം​ഭ​വ​ത്തി​ൽ റി​ജി​ൽ മാ​ക്കു​റ്റി​യെ കോ​ൺ​ഗ്ര​സി​ൽ ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ച്ചി​ല്ല. കൂ​ടാ​തെ ക​ണ്ണൂ​രി​ൽ ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ റി​ജി​ൽ മാ​ക്കു​റ്റി​യും സം​ഘ​വു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കുകയും ചെയ്തു. “ആ​ർ​എ​സ്എ​സി​നെ​യും സം​ഘ​പ​രി​വാ​റി​നെ​യും എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ ഞ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ നീ​തി​പീ​ഠ​ത്തി​ൽ നി​ന്ന് നീ​തി കി​ട്ടു​മോ’ എ​ന്ന് ഫേസ്ബു​ക്കി​ലൂടെ ചൊവ്വാഴ്ച റി​ജി​ൽ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സി​പി​എം നേ​തൃ​ത്വം റി​ജി​ൽ മാ​ക്കു​റ്റി​യെ പാർട്ടിയിലേക്ക് ക്ഷ​ണി​ച്ച​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ ശേ​ഷം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ വി​ളി​ക്കു​ക​യോ നടപടി പി​ൻ​വ​ലി​ക്കാ​നു​ള്ള നീക്കം നടത്തുകയോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് റി​ജി​ൽ പ​റ​ഞ്ഞു. സി​പി​എ​മ്മി​നു പു​റ​മെ മുസ്‌ലിം ലീ​ഗിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിജിൽ വ്യക്തമാക്കിയത്.

ക​ശാ​പ്പി​നു​ള്ള കാ​ലി​ വി​ല്പ​ന നി​രോ​ധി​ച്ച കേ​ന്ദ്ര​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ന്നു​കു​ട്ടി​യെ പ​ര​സ്യ​മാ​യി അ​റു​ത്ത സം​ഭ​വ​ത്തി​ൽ എ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു​ പേ​രെ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ശാ​പ്പ് ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദമാവുകയും കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​പ​ല​പി​ക്കു​ക​യും ചെ​യ്തിരുന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യ റി​ജി​ൽ മാ​ക്കു​റ്റി​യെ കോ​ൺ​ഗ്ര​സി​ൽ​ നി​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ‌ ​നി​ന്നും അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​സ്റ്റി​സ​ൺ ചാ​ണ്ടി​ക്കൊ​ല്ലി, നേ​തൃ​ത്വം ന​ൽ​കി​യ ഷ​റ​ഫു​ദീ​ൻ കാ​ട്ടാ​ന്പ​ള്ളി എ​ന്നി​വ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെയ്തത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *