മുംബൈ: റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ കുറച്ചു. കാൽശതമാനം വീതമാണ് റീപോ നിരക്കും റിവേഴ്സ് റീപോ നിരക്കും കുറച്ചത്. ഇതേ തോതിൽ ബാങ്ക് റേറ്റും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി റേറ്റും (എംഎസ്എഫ്) കുറച്ചിട്ടുണ്ട്. പത്തുമാസത്തിനു ശേഷമാണ് നിരക്ക് കുറച്ചത്.
പുതിയ നിരക്കുകൾ (പഴയത് ബ്രാക്കറ്റിൽ) ശതമാനത്തിൽ
റീപോ 6.00 (6.25)
റിവേഴ്സ് റീപോ 5.75 (6.00)
ബാങ്ക് റേറ്റ് 6.25 (6.50)
എംഎസ്എഫ് 6.25 (6.50)
ഭവനവായ്പകൾ അടക്കം എല്ലാ വായ്പകൾക്കും പലിശ കുറയാൻ സാധ്യതയുണ്ട്.
കന്പോളം നേരത്തേതന്നെ കണക്കാക്കിയിരുന്നതാണ് കാൽശതമാനം കുറയ്ക്കൽ. അരശതമാനം കുറയ്ക്കാനോ ഈ വർഷത്തെ സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള നിഗമനം ഉയർത്താനോ റിസർവ് ബാങ്ക് തയാറായില്ല. ഇത് ഓഹരികന്പോളത്തെ നിരാശപ്പെടുത്തി. തന്മൂലം സെൻസെക്സ് 98.43 പോയിന്റും നിഫ്റ്റി 33.20 പോയിന്റും താഴോട്ടുപോയി.
ബാങ്കുകൾക്ക് വായ്പാ പലിശനിരക്ക് കുറയ്ക്കാൻ പഴുതുണ്ടെന്നു റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ പറഞ്ഞു.റിസർവ് ബാങ്ക് നടപടിയെ കേന്ദ്ര ധനമന്ത്രാലയം സ്വാഗതം ചെയ്തു. എന്നാൽ കുറേക്കൂടി പലിശ കുറയ്ക്കണമെന്നാണ് മന്ത്രാലയം ആഗ്രഹിച്ചിരുന്നത്.
************************
വാർത്തകളും സാഹിത്യ സൃഷ്ടികളും നല്കേണ്ട വിലാസം
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)