രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​പി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി.

ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സ് നേ​താ​വ് പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ലെ ബി​ജു കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ടി​സ്ഥാ​ന​ര​ഹി​ത​വും സം​ഘ​ർ​ഷം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടും​കൂ​ടി ട്വി​റ്റ​റി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​പി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ആം​ബു​ല​ൻ​സ് മാ​ർ​ക്സി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ർ​ത്തു​വെ​ന്നും പോ​ലീ​സ് നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ന്നു​വെ​ന്നും ട്വി​റ്റ​റി​ൽ കു​റി​ച്ചെ​ന്നാ​ണു പ​രാ​തി. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു അ​വി​ടെ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ഇ​തു മ​റ​ച്ചു​വ​ച്ച് മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *