ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​ക്കാ​ൻ വ​ഴി​തേ​ടി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ൽ​നി​ന്നു ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ കൃ​ഷി​ഭൂ​മി​യെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പാ തു​ക​യു​ടെ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രേ​ക്ക​റും ന​ഗ​ര​പ​രി​ധി​യി​ൽ അ​ന്പ​ത് സെ​ന്‍റും വ​രെ​യു​ള്ള കൃ​ഷി​ഭൂ​മി​ക​ൾ ആ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക. ആ​യി​രം ച​തു​ര​ശ്ര​യ​ടി​യി​ൽ താ​ഴെ ഏ​ക കി​ട​പ്പാ​ട​മു​ള്ള കു​ടി​ശി​ക​ക്കാ​രെ​യും ജ​പ്തി​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം. ഇ​തി​നു​വേ​ണ്ടി കേ​ര​ള​ത്തി​ലെ റ​വ​ന്യൂ റി​ക്ക​വ​റി ആ​ക്ടി​ൽ ഉ​ചി​ത​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തു​വാ​നും, സ​ർ​ഫാ​സി നി​യ​മ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​നും കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​മു​ള്ള പ്ര​മേ​യം ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

പ​ണ​യ​വ​സ്തു എ​ന്ന നി​ല​യി​ലാ​ണ് കൃ​ഷി​ഭൂ​മി റ​വ​ന്യൂ റി​ക്ക​വ​റി നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ൻ നി​ത്യ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​പ്പെ​ടു​ക​യാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ കൃ​ഷി​ഭൂ​മി​യെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *