പ​ബ് ഡാ​ൻ​സ​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്കെ​തി​രേ കേ​സ്.

ഹൈ​ദ​രാ​ബാ​ദ്: പ​ബ് ഡാ​ൻ​സ​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്കെ​തി​രേ കേ​സ്. ഹൈ​ദ​രാ​ബാ​ദ് പ്രാ​ന്ത​ത്തി​ലെ ന​ർ​പ്പ​ള്ളി​യി​ലാ​ണ് 20കാ​രി​യാ​യ പ​ബ് ഡാ​ൻ​സ​ർ​ക്കു​നേ​ർ​ക്ക് പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പ​ബി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം സ്ഥി​ര​മാ​യി വി​ളി​ക്കാ​റു​ള്ള ടാ​ക്സി ഡ്രൈ​വ​റു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റി. കാ​റി​ൽ മ​റ്റു മൂ​ന്നു പേ​ർ​കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​ട​യ്ക്കു​വ​ച്ച് ഇ​വ​ർ യു​വ​തി​ക്ക് ബി​യ​ർ കു​ടി​ക്കാ​ൻ ന​ൽ​കി​യ​ശേ​ഷം ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ച്ചു. ഇ​ത് യു​വ​തി എ​തി​ർ​ത്തു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടാ​ക്സി ഡ്രൈ​വ​ർ യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും ഫോ​ണ്‍ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. പി​ന്നീ​ടും യു​വ​തി ബ​ഹ​ളം​കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ടാ​ക്സി ഡ്രൈ​വ​ർ ഇ​വ​രെ പീ​ർ​സാ​ഡി​ഗു​ഡ​യി​ലെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *