ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : പി.യു ചിത്രയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള 24 അംഗ ഇന്ത്യന്‍ ടീമില്‍ നിന്നും കേരളത്തില്‍ നിന്നുള്ള പി.യു ചിത്രയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ചിത്രയ്ക്കായി കേരളത്തില്‍ നിന്നാരും ഇടപെട്ടില്ലെന്ന് കോച്ച് എസ്. സിജിന്‍ അറിയിച്ചു.

ചാമ്പ്യന്‍‌ഷിപ്പില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കും. സംഭവം വിവാദമായതോടെ ചിത്രയ്ക്കായി സംസ്ഥാന കായിക മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത് എത്തി. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിന് കത്ത് അയച്ചതായി എ.സി മൊയ്തീന്‍ അറിയിച്ചു. മുഖ്യമന്ത്രിയും ഇക്കാര്യം ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാക്കൾക്ക് ലോക ചാമ്പ്യൻ ഷിപ്പിലേക്ക് സ്വാഭാവികപ്രവേശനം ലഭിക്കുമെന്ന് ഇന്റർനാഷണൽ അത്‌ലറ്റിക്സ് ഫെഡറേഷൻ അറിയിച്ചിട്ടും കഴിഞ്ഞദിവസം ചേർന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ സെലക്ഷൻ കമ്മിറ്റി പി.യു. ചിത്രയടക്കം മൂന്ന് സ്വർണജേതാക്കളെ ഒഴിവാക്കുകയായിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *