വെ​ള്ളി​യാ​ഴ്ച സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കെ​ന്ന് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ൾ

 

തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കും. ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്കും ഓ​ണ​ത്തി​നു ശേ​ഷം അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കും ന​ട​ത്തു​ന്ന​തെ​ന്നു പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക, 140 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള സ്വ​കാ​ര്യ ബ​സ് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, സ്റ്റേ​ജ് കാ​രേ​ജു​ക​ൾ​ക്കു വ​ർ​ധി​പ്പി​ച്ച റോ​ഡ് നി​കു​തി പി​ൻ​വ​ലി​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ളു​ടെ സ​മ​രം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *