പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേരില്ല !

 

കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നവരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മെട്രോയില്‍ കയറിയത് വിവാദമായി.

സുരക്ഷാപ്രശ്നങ്ങളാല്‍ പ്രധാനമന്ത്രിക്ക് ഒപ്പം യാത്രചെയ്യാന്‍ ഏഴുപേരെ മാത്രമാണ് അനുവദിച്ചിരുന്നത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഉപരിതല ഗതാഗത സെക്രട്ടറി രാജീവ് ഗൌബ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

വേദിയില്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എംപി എന്നിവരെപ്പോലും കയറ്റിയില്ല. ഈ സന്ദര്‍ഭത്തിലാണ് ഇതിലൊരിടത്തും പേരില്ലാത്ത കുമ്മനം മെട്രോയില്‍ തള്ളിക്കയറിയത്.

മെട്രോ യാത്രയിൽ കുമ്മനത്തിന്റെ നുഴഞ്ഞു കയറ്റം -വസ്തുത

മെട്രോ യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നവരുടെ പട്ടിക ഉണ്ടായിരുന്നില്ല .

സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ചു് ഒരു ലിസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരുന്നു . എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് അത് ക്ലിയർ ചെയ്തില്ല .

അതേസമയം പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ പ്രധനമന്ത്രിയെ സ്വീകരിക്കാൻ വരുന്നവരുടെ ലിസ്റ്റാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചത് . ആ പട്ടികയിൽ പേരുള്ളവർക്ക് പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യാമെന്ന് നിർദ്ദേശിച്ചു .

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *