പ്രവാസി മലയാളി ഫെഡറേഷൻ യാത്രയയപ് നൽകി

ദമാം :മുപ്പത്തിയഞ്ചു വർഷത്തെ പ്രവാസം അവസാനിച്ചു നാട്ടിലേക്കു മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷൻ (പി എം എഫ് ) ദമാം കോഡിനേറ്റർ തിരുവനന്തപുരം സ്വദേശിയും ഗ്ഗ്യാരന്റി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനുമായ ജഹാൻഗീറിനു ദമാം റീജിണൽ കമ്മിറ്റി യാത്രയയയപ്പ് നൽകി. പ്രവാസി മലയാളി ഫെഡറേഷൻ ദമാം ഘടകത്തിന്റെ സ്ഥാപക നേതാവ്, നിരവധി ജീവകാരുണ്യ സാംസ്‌കാരിക സംഘടനകളുടെ അംഗം കൂടിയായിരുന്ന ജഹാൻഗീർ ബഹ്‌റൈനിൽ നടന്ന പി എഫ് എഫ് ജി സി സി മീറ്റിൽ പങ്കെടുത്തിരുന്നു. ദമാം പ്രസിഡന്റ് ഷമീം പാങ്ങോടിന്റെ അധ്യക്ഷതയിൽ ഇനോവൈറ്റി ഡെവലപ്മെന്റ് കമ്പനി ഹാളിൽ കൂടിയ യോഗത്തിൽ പി എം എഫ് ദമാം റീജിണൽ സൗദി ലീഗൽ അഡ്‌വൈസർ അബ്ദുൽഅസീസ് അൽഷെഹ്‌രി ജഹാൻഗീറിനുള്ള ഉപഹാരം നൽകി. നാഷണൽ കമ്മിറ്റി സെക്രട്ടറി ഗോപൻ, വൈസ് പ്രസിഡന്റ് റഫീഖ് കൊച്ചി, ഇല്യാസ്, നിസാം, സുജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. പുതിയ കോഡിനേറ്ററായി റോബിനെ തിരഞ്ഞെടുത്തു.ജഹാൻഗീനെ തിരുവന്തപുരം പി എം എഫ് ജില്ലാ കമ്മിറ്റിയിലേക് നോമിനേറ്റ് ചെയ്തതായി ജി സി സി കോഡിനേറ്റർ റാഫി പാങ്ങോടും കേരള കോഡിനേറ്റർ ചന്ദ്രസേനനും അറിയിച്ചു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *