സംവിധായകന്‍ പ്രഭു സോളമന്റെ പേരില്‍ ട്വിറ്ററിലുളള വ്യാജ അക്കൗണ്ടില്‍നിന്നുളള ട്വീറ്റ് വിവാദമാകുന്നു.

സംവിധായകന്‍ പ്രഭു സോളമന്റെ പേരില്‍ ട്വിറ്ററിലുളള വ്യാജ അക്കൗണ്ടില്‍നിന്നുളള ട്വീറ്റ് വിവാദമാകുന്നു. ഒരു നടിയെക്കുറിച്ചുളളതാണ് ട്വീറ്റ്. ‘നടിയുടെ ഒരു ദിവസത്തെ ചെലവ് 85,000 രൂപയും പ്രതിഫലം രണ്ടരക്കോടിയുമാണ്. ഇവയ്ക്കു പുറമേ ഡ്രൈവര്‍, എസി കാരവന്‍ എന്നിവയും. പക്ഷേ ഒരു ദിവസം 5 മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ല. ഇതിഹാസ നടന്റെ മകള്‍’. ഇതായിരുന്നു ട്വീറ്റ്.

നടന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ഈ നടിയെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെ പ്രചരിക്കുന്നത്. ട്വീറ്റിനെക്കുറിച്ച്‌ ശ്രുതി പ്രതികരിച്ചിട്ടില്ല.

അതേസമയം, പ്രഭു സോളമന്റെ പേരിലുളള വ്യാജ അക്കൗണ്ട് ഉപയോഗിച്ച്‌ ആരോ ട്വീറ്റ് ചെയ്തതാണെന്ന് വ്യക്തമായിട്ടുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *