പൂരം വെടിക്കെട്ടോടെ; എക്സ്പ്ലോസീവ് വിഭാഗത്തിന്‍റെ അനുമതിയായി

തൃശൂർ: തൃശൂർ പൂരത്തിന് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതിയായി. ഉപാധികളോടെയാണ് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം വെടിക്കെട്ടിന് അനുമതി നൽകിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളു എന്നതാണ് പ്രധാന ഉപാധി. കുഴിമിന്നൽ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറിഞ്ച് വ്യാസത്തിലും മാത്രമേ നിർമ്മിക്കാൻ പാടുള്ളു എന്നും നിബന്ധനയുണ്ട്. അതേസമയം, ഡൈനയ്ക്ക് അനുമതിയില്ല.

നേരത്തെ, വെടിക്കെട്ടിന് അനുമതിലഭിക്കാത്തിനെതിരെ പാറമേക്കാവ് വിഭാഗം രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ പൂരം ചടങ്ങായി മാത്രം ഒതുക്കുമെന്നായിരുന്നു പാറമേക്കാവിന്‍റെ നിലപാട്. എന്നാൽ തൃശൂർ പൂരം ആഘോഷപൂർവം നടക്കുമെന്നും വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി വി.എസ്. സുനിൽ പറഞ്ഞിരുന്നു. എക്സ്പ്ലോസീവ് വിഭാഗത്തിൽനിന്നും ഉറപ്പ് ലഭിച്ചെന്നായിരുന്നു മന്ത്രി അറിയിച്ചത്.

അതിനിടെ, തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും വ്യക്തമാക്കിയിരുന്നു. പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് ബു​ധ​നാ​ഴ്ച​യും പ്ര​ധാ​ന​വെ​ടി​ക്കെ​ട്ട് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​ണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *