തിരുനെല്‍വേലിയില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പാളംതെറ്റി

പാലക്കാട്: പൊള്ളാച്ചി- മീനാക്ഷിപുരം പാതയില്‍ ട്രെയിന്‍ പാളംതെറ്റി. തിരുനെല്‍വേലിയില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ്സ് ട്രെയിനാണ് (01322) പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50 ഓടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മീനാക്ഷിപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ വാളക്കൊമ്പിലാണ് അപകടം നടന്നത്. എഞ്ചിനും, തൊട്ടടുത്ത ജനറല്‍ കോച്ചുമാണ് പാളം തെറ്റിയത്. റെയില്‍പാതയോരത്തുനിന്ന വന്‍മരം കടപുഴകിവീണതാണ് അപകടത്തിന് കാരണമായത്. മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റി. ഇവയിലെ യാത്രക്കാരെ പാളംതെറ്റാത്ത ബോഗികളിലേക്ക് മാറ്റി. അര്‍ധരാത്രിക്കുശേഷം ഷൊര്‍ണൂരില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേകവണ്ടിയെത്തി.

മരം മുറിച്ചുമാറ്റി ബോഗികള്‍ നീക്കിയാലേ ഇതിലൂടെ ഗതാഗതം പുനരാരംഭിക്കാനാവൂ. അപകടത്തെ തുടര്‍ന്ന് റെയില്‍വെ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്, 0491- 2556198, 2555231 എന്നീ നമ്പറുകളില്‍നിന്ന് കൂടുതല്‍ വിവരങ്ങളറിയാം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *