കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും.

കൊച്ചി: കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വഴിതെറ്റിപ്പോകുന്നത് തടയാനാണിത്.

വിവിധ സന്നദ്ധ സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സംവിധാനം പോലീസ് ഒരുക്കും. പ്രത്യേക ട്യൂഷന്‍, ബോധവത്കരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പഠനത്തിന് സഹായവും നല്‍കും. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും സഹായമുണ്ടാകും.
മത്സരപ്പരീക്ഷകളില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തില്‍പ്പെടുകയും ലഹരി മാഫിയകളുടെ വലയിലാകുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായി. കൂടാതെ, ഗുണ്ടാസംഘങ്ങളിലും കുട്ടികള്‍ അകപ്പെടുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതിയുമായി പോലീസ് വരുന്നത്.

എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തോറ്റ വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാലുടന്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളം റേഞ്ചില്‍ ഉള്‍പ്പെട്ട എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത ഘട്ടത്തില്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും. July 6, 2017 admin 8 Views 0 Comments PoliceEdit കൊച്ചി: കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വഴിതെറ്റിപ്പോകുന്നത് തടയാനാണിത്. വിവിധ സന്നദ്ധ സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സംവിധാനം പോലീസ് ഒരുക്കും. പ്രത്യേക ട്യൂഷന്‍, ബോധവത്കരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പഠനത്തിന് സഹായവും നല്‍കും. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും സഹായമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തില്‍പ്പെടുകയും ലഹരി മാഫിയകളുടെ വലയിലാകുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായി. കൂടാതെ, ഗുണ്ടാസംഘങ്ങളിലും കുട്ടികള്‍ അകപ്പെടുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതിയുമായി പോലീസ് വരുന്നത്. എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തോറ്റ വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാലുടന്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളം റേഞ്ചില്‍ ഉള്‍പ്പെട്ട എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത ഘട്ടത്തില്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *