സി.ബി.എസ്​.ഇ പ്ലസ്​ ടു ഫലം ശനിയാഴ്​ച

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം ശനിയാഴ്​ച പ്രഖ്യാപിച്ചേക്കും. ഇന്ന്​ വൈകീട്ട്​ ഫലപ്രഖ്യാപന തീയതി ​വെബ്​സൈറ്റില്‍ പ്രസിദ്ധീകരിക്കും.
മോഡറേഷനുമായി ബന്ധപ്പെട്ട്​ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മോഡറേഷന്‍ പോളിസി അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കിയാല്‍ മതിയെന്ന ഹൈകോടതി നിര്‍ദേശം അംഗീകരിക്കാനാണ്​ സി.ബി.എസ്​.ഇ അധികൃതരുടെ തീരുമാനം​. നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകുമെന്നും അത്​ കുട്ടികളുടെ തുടര്‍പഠന​ത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *