പ്ലസ് വണ്‍ പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഉച്ചക്ക് മുമ്പ് ഫലം ലഭ്യമാകും. റെക്കോഡ് വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്.

രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം വര്‍ഷ ഫലം പുറത്തു വന്നിരുന്നത്. ഒന്നാം വര്‍ഷ പരീക്ഷാ ഫലം അറിഞ്ഞു കൊണ്ട് രണ്ടാം വര്‍ഷ ക്ലാസുകളില്‍ എത്താനാകുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *