മൂന്നാർ കൈയ്യേറ്റം.മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി കാനം

ഭൂസംരക്ഷണ നിയമപ്രകാരമല്ലാതെ മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ടു ഒരു തീരുമാനവും എടുക്കാൻ സർക്കാരിനാവില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതിയുള്ള രാജ്യമാണിത്‌. നിയമമനുസരിച്ചേ മുന്നോട്ടുപോകാനാവൂ. ഈ വിഷയത്തിൽ മറ്റ്‌ തീരുമാനങ്ങൾ ഒന്നും നിലനിൽക്കില്ലെന്നും അദ്ദേഹം കോഴിക്കോട്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ഭരണഘടനാപ്രകാരമായേ പ്രവർത്തിക്കാനാവൂ. മൂന്നാർ വിഷയവുമായി ബന്ധപ്പെട്ടു റവന്യൂ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തെക്കുറിച്ച്‌ സിപിഐക്ക്‌ അറിവില്ല.
അതുകൊണ്ടുതന്നെ സി പിഐ സംസ്ഥാന എക്സിക്യൂട്ടീവ്‌ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ്‌ വിളിച്ചു ചേർക്കുന്നതായി പറയപ്പെടുന്ന യോഗത്തെക്കുറിച്ച്‌ സി പി ഐക്ക്‌ ഇപ്പോൾ പരാതി ഉന്നയിക്കേണ്ട കാര്യമില്ലെന്നും കാനം കൂട്ടിച്ചേർത്തു.
ദേവികുളം സബ്കലക്ടറുടെ സ്ഥലംമാറ്റവും മറ്റും ഭരണപരമായ കാര്യമാണ്‌. സർക്കാറിന്റെ നയം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്‌.
സർക്കാർ നയം നടപ്പാക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെടുന്നത്‌ അനുചിതമാണ്‌. ഒരു ഉദ്യോഗസ്ഥനോടും സ്നേഹമോ വിദ്വേഷമോ സി പി ഐക്കില്ല. ഉദ്യോഗസ്ഥരേ സംരക്ഷിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന സമീപനം ഒരു രാഷ്ട്രീയ പാർട്ടിക്കും പാടില്ല.
നടിയെ ആക്രമിച്ച സംഭവത്തിന്‌ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്‌ ആദ്യഘട്ടത്തിലേ സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്‌. പൊലീസ്‌ ഇതുസംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *