പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എൽഡിഎഫ് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പിണറായി വിജയൻ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹം ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ എൽഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നും വരും വർഷങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ഇത് സാധ്യമകൂ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *