ചെക്‌പോസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

പാലക്കാട്: ചെക്‌പോസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.  പാലക്കാട് വേലന്താവളം ചെക്‌പോസ്റ്റിലെ എ.എം.വി.ഐ ശരത് കുമാര്‍, ഗോപാലപുരം ചെക്‌പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റ് സുനില്‍ മണിനാഥ് എന്നിവരെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയത്.ട്രാന്‍സ്‌പോര്‍ട്ട് കമീഷണറാണ് അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങല്‍  നേരത്തെപുറത്തുവന്നിരുന്നു.

അഴിമതിയാരോപണവും കൈക്കൂലി ആരോപണവും വ്യാപകമായതിനേത്തുടര്‍ന്ന് ഓപറേഷന്‍ നികുതിയുടെ ഭാഗമായി ഗോപാലപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പെടാത്ത 26,100 രൂപ പിടിച്ചെടുത്തിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായുള്ള വിജിലന്‍സ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ രഹസ്യ വിവരത്തെതുടര്‍ന്ന് ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനകള്‍ നടന്നുവരികയാണ്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *