പാ​ക് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നേ​രേ ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം.

തി​രു​വ​ന​ന്ത​പു​രം: പാ​ക് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നേ​രേ ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം. മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ് എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച റി​ട്ട. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ആ​ക്ര​മ​ണം.

ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ് പാ​ക് സൈ​റ്റു​ക​ൾ​ക്ക് ഹാ​ക്ക് ചെ​യ്യു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ പേ​ബാ​ക്ക് എ​ന്ന പേ​രി​ൽ 110 പാ​ക് സൈ​റ്റു​ക​ളാ​ണ് ഹാ​ക്ക​ർ​മാ​ർ നി​ശ്ച​ല​മാ​ക്കി​യ​ത്. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട പ​ല സൈ​റ്റു​ക​ളും തി​രി​ച്ചു​പി​ടി​ക്കാ​ൻ പാ​ക് അ​ധി​കൃ​ത​ർ​ക്ക് ആ​യി​ട്ടി​ല്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *