പ്ര​തി​കാ​ര​ബു​ദ്ധിയെന്ന തൊ​പ്പി ചേ​രു​ക സെ​ൻ​കു​മാ​റി​ന്; പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സെ​ൻ​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി ​ജ​യ​രാ​ജ​ൻ. സെ​ൻ​കു​മാ​റി​നെ ഡി​ജി​പി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പ​ടെ ആ​രോ​ടും ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സെ​ൻ​കു​മാ​റി​നെ മാ​റ്റി​യ​തി​നു​ള്ള കാ​ര​ണം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​ത്തി​ൽ ശ​രി​യ​ല്ലെ​ന്ന് തോ​ന്നു​ന്ന നി​ല​പാ​ടു​ക​ളെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ പ്ര​തി​കാ​ര​ബോ​ധ​ത്തോ​ടെ ആ​രോ​ടും പെ​രു​മാ​റി​യി​ട്ടി​ല്ല. പ്ര​തി​കാ​ര​ബു​ദ്ധി എ​ന്ന തൊ​പ്പി സെ​ൻ​കു​മാ​റി​നാ​ണ് ചേ​രു​ക​യെ​ന്നും ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ത​ന്നെ ഡി​ജി​പി അ​ധി​കാ​ര സ്ഥാ​ന​ത്തു​നി​ന്നു​മാ​റ്റി​യ​ത് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​ട്ടാ​കാ​മെ​ന്നാ​യി​രു​ന്നു ടി.​പി. സെ​ൻ​കു​മാ​റി​ന്‍റെ പാ​ര​മ​ർ​ശം. ടി.​പി വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ക​യാ​കാം ഇ​തി​നു കാ​ര​ണ​മെ​ന്നും സെ​ൻ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *