ഒ​ന്ന​ല്ല, ര​ണ്ട് തോ​ക്കു​ക​ളാ​ണ് പി.​സി. ജോ​ർ​ജ് എം​എ​ൽ​എയ്ക്ക്..കൂടാതെ വെടിയുണ്ടയേക്കാള്‍ ശക്തമായ നാക്കും.

കോ​ട്ട​യം: ഒ​ന്ന​ല്ല, ര​ണ്ട് തോ​ക്കു​ക​ളാ​ണ് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ലൈ​സ​ൻ​സോ​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കൈ​വെ​ള്ള​യി​ൽ ഒ​തു​ങ്ങു​ന്ന ഒ​രു പി​സ്റ്റ​ളും ഒ​രു ട്വ​ൽ​വ് ബോ​ർ നീ​ള​ൻ തോ​ക്കും. ആ​റ് വെ​ടി തു​ട​രെ വ​യ്ക്കാ​വു​ന്ന പി​സ്റ്റ​ൾ രാ​വും പ​ക​ലും വാ​ഹ​ന​ത്തി​നു​ള്ളി​ലെ അ​റ​യി​ൽ കൈെ​യ​ക​ല​ത്തി​ൽ വ​ച്ചാ​ണ് ജോ​ർ​ജിന്‍റെ യാ​ത്ര​ക​ൾ. ആ​ന​യെ വീ​ഴ്ത്താ​ൻ ശ​ക്തി​യി​ൽ വെ​ടി പൊ​ട്ടു​ന്ന നീ​ള​ൻ തോ​ക്കി​ൽ ഒ​രു തി​ര​യേ ഇ​ടാ​നാ​കൂ. അ​ത് വീ​ട്ടി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

തോ​ക്ക് ആ​ർ​ക്കും നേ​രേ ഇ​ന്നേ​വ​രെ താ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നു ജോ​ർ​ജ് പ​റ​യു​ന്നു. നാ​ക്ക് നി​റ​തോ​ക്കു​പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന പി.​സി. ജോ​ർ​ജി​ന് വേ​റെ​യൊ​രു തോ​ക്ക് എ​ന്തി​നെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ത്മ​ര​ക്ഷ​യ്ക്ക് എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ആ​രെ​യും ഭ​യ​മി​ല്ലെ​ന്ന് ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ​റ​യാ​റു​ണ്ടെ​ങ്കി​ലും തോ​ക്കു കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് ശ​ത്രു​ക്ക​ളെ ഭ​യ​ന്നാ​ണെ​ന്നു പ​റ​യാ​ൻ മ​ടി​യി​ല്ല.

തോ​ക്കു​ള്ള​വ​ർ അ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്നു പ​ഠി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ തോ​ക്കു ലൈ​സ​ൻ​സി​ക​ളു​ടെ ജി​ല്ലാ​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നു. കോ​ട്ട​യം പോ​ലീ​സ് ക്യാ​ന്പി​ലെ ആ യോഗത്തിലാണ് ഇ​ന്ന​ലെ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ തോ​ക്കു​മാ​യി എ​ത്തി​യ​ത്.

തോ​ക്കു വാ​ങ്ങേ​ണ്ടി​വ​ന്ന സം​ഭ​വം ചെ​റി​യൊ​രു സം​ഭ​വ​മ​ല്ലെ​ന്നും ഓ​ർ​ക്കു​ന്പോ​ൾ ഇ​പ്പോ​ഴും ഭ​യ​മു​ണ്ടെ​ന്നു​മാ​ണ് ജോ​ർ​ജ് പ​റ​യു​ന്ന​ത്. 1980ൽ ​പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പി.​സി. ജോ​ർ​ജ് ഇ​ല​ക്ഷ​ൻ ജ​യി​ച്ച കാ​ലം. മ​ല​യോ​ര​ങ്ങ​ളും മ​ല​മ​ട​ക്കു​ക​ളും ക​ട​ന്നു സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി പ​ര്യ​ട​നം. മ​ല​ക​യ​റാ​ൻ കു​തി​ര​ക്ക​രു​ത്തു​ള്ള കെഎ​ൽ​കെ 526 ന​ന്പ​ർ ജീ​പ്പാ​ണ് അ​ക്കാ​ല​ത്ത് ജോ​ർ​ജി​ന്‍റെ വാ​ഹ​നം.

ജീ​പ്പ് കു​ത്തു​വ​ള​വു​ക​ൾ ഇ​റ​ങ്ങി​വ​രു​ന്ന ഒ​രു വൈ​കു​ന്നേ​രം ഒ​രു വി​ശ്വ​സ്ത​ൻ ഓ​ടി​ക്കി​ത​ച്ചെ​ത്തി ജീ​പ്പ് തടഞ്ഞു. പൂ​ഞ്ഞാ​ർ അ​ടി​വാ​ര​ത്ത് ജോ​ർ​ജി​നെ വ​ക​വ​രു​ത്താ​ൻ പ്ര​തി​യോ​ഗി​സം​ഘം റോ​ഡ് വി​ല​ങ്ങി ആ​യു​ധ​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്നു എ​ന്ന വി​വ​രം അ​യാ​ൾ ചെ​വി​യി​ൽ പ​റ​ഞ്ഞു. അ​പ​ക​ടം മ​ണ​ത്ത ജോ​ർ​ജ് റൂ​ട്ട് മാ​റ്റി പെ​രി​ങ്ങ​ളം, കൈ​പ്പ​ള്ളി വ​ഴി ജീ​പ്പ് പാ​യി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി ക​ത​ക​ട​ച്ചു.

പി​റ്റേ​ന്നു രാ​വി​ലെ കോ​ട്ട​യ​ത്ത് പി.​സി. ചാ​ക്കോ​യു​ടെ തോ​ക്കു​ക​ട​യി​ൽ ചെ​ന്നു കൈ​യി​ൽ ഒ​തു​ക്കി​വ​യ്ക്കാ​വു​ന്ന തോ​ക്കു വാ​ങ്ങി. കാ​ശു​നോ​ക്കി​യി​ല്ല, നാ​ലു ല​ക്ഷം രൂ​പ വി​ല​യു​ള്ള പി​സ്റ്റ​ൾ വാ​ങ്ങി. എ​ങ്ങ​നെ​യാ​ണ് വെ​ടി​വ​യ്ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും പി​സ്റ്റ​ൾ വാ​ങ്ങി ലൈ​സ​ൻ​സെ​ടു​ത്തു. 37 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ ​പി​സ്റ്റ​ളു​മാ​യാ​ണ് എം​എ​ൽ​എ ബോ​ർ​ഡ് വ​ച്ച വ​ണ്ടി​യി​ൽ ജോ​ർ​ജി​ന്‍റെ രാ​പ​ക​ൽ യാ​ത്ര.

ഒ​റ്റ​ക്കു​ഴ​ലു​ള്ള ട്വ​ൽ​വ് ബോ​ർ തോ​ക്കു വാ​ങ്ങി​യ​തി​നു പ​തി​ന്നാ​ലാ​യി​രം രൂ​പ. പൂ​ഞ്ഞാ​ർ മ​ല​ക​ളെ​യും അ​വി​ടെ​യു​ള്ള മ​ര​ങ്ങ​ളെ​യും പാ​റ​ക​ളെ​യും ല​ക്ഷ്യ​മാ​ക്കി വെ​ടി​വ​ച്ചു നേ​ടി​യ പ​രി​ശീ​ല​ന​മേ ജോ​ർ​ജി​നു​ള്ളു.

വാ​കൊ​ണ്ടു​ള്ള വെ​ടി​ക്കാ​ണു കൂ​ടു​ത​ൽ സം​ഹാ​ര​ശേ​ഷി​യെ​ന്ന​താ​ണ് അ​നു​ഭ​വം. വാ​ക്കി​നു ലൈ​സ​ൻ​സ് ഇ​ല്ലെ​ങ്കി​ലും ര​ണ്ടു തോ​ക്കു​ക​ൾ​ക്കും ലൈ​സ​ൻ​സു​ണ്ട്. ഫീ​സും കെ​ട്ടു​ന്നു​ണ്ട്. മാ​സാ​മാ​സം തോ​ക്കു​ക​ൾ അ​ഴി​ച്ച് പൊ​ടി​ത​ട്ടി എ​ണ്ണ​യി​ടു​ന്നു​ണ്ട്. വേ​റൊ​രാ​ൾ​പോ​ലും ഇ​ത് തൊ​ടാ​ൻ പാ​ടി​ല്ലെ​ന്നു വീ​ട്ടി​ൽ നി​ർ​ദേ​ശ​വു​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം വ​രു​ന്ന ദി​വ​സം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രു​ന്ന​തു വ​രെ തോ​ക്കു​ക​ൾ അ​താ​ത് ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ച​ട്ടം. ഈ ​ച​ട്ടം കൃ​ത്യ​മാ​യി ജോ​ർ​ജ് പാ​ലി​ക്കു​ന്നു​ണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *