സ്പീക്കർക്കെതിരേ ജോർജ്; വിമർശനം രാഷ്ട്രീയ മനസോടെ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ തന്‍റെ നിലപാടിനെതിരേ സ്പീക്കർ രംഗത്തുവന്നത് ചോദ്യം ചെയ്ത് പി.സി.ജോർജ്. സ്പീക്കർ തനിക്കെതിരേ വിമർശനം നടത്തുന്നത് രാഷ്ട്രീയ മനസോടെയാണെന്ന് ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി എം.എം.മണി പൊന്പിള ഒരുമൈ പ്രവർത്തകരെ അധിക്ഷേപിച്ചപ്പോഴും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഒരാളുടെ ഡ്രൈവറായിരുന്നുവെന്ന വിവരം പുറത്തുവന്നപ്പോഴും സ്പീക്കർ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയില്ല. എല്ലാവരെയും ഒരേപോലെ കാണേണ്ട ഒരാൾ തന്നെ മാത്രം തിരഞ്ഞുപിടിച്ച് പരാമർശിക്കുന്നത് വ്യവസ്ഥിതിയെ ശക്തിപ്പെടുത്താനാണെന്ന് വിശ്വസിക്കുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *