പ​ത്മ​ഭൂ​ഷ​ണ്‍ ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ(103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച.

തൃ​ശൂ​ർ: അ​മ​ല കാ​ൻ​സ​ർ ആ​ശു​പ​ത്രി സ്ഥാ​പ​ക ഡ​യ​റ​ക്ട​റും ക്രൈ​സ്റ്റ് കോ​ള​ജ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്ന പ​ത്മ​ഭൂ​ഷ​ണ്‍ ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ(103) അ​ന്ത​രി​ച്ചു. അ​മ​ല ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ അ​മ​ല​ഭ​വ​നി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കേ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ശ​നി​യാ​ഴ്ച.

തൃ​ശൂ​ർ മി​ണാ​ലൂ​രി​ൽ ചി​റ​മ​ൽ പെ​രി​ങ്ങോ​ട്ടു​ക​ര​ക്കാ​ര​ൻ പാ​വു-​കു​ഞ്ഞി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1914 ഡി​സം​ബ​ർ 11നാ​ണ് ഗ​ബ്രി​യേ​ല​ച്ച​ന്‍റെ ജ​ന​നം. ഒ​ന്പ​താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം സി​എം​ഐ സ​ഭ​യി​ൽ യോ​ഗാ​ർ​ഥി​യാ​യി ചേ​ർ​ന്നു. 1942 മേ​യ് 30ന് ​ച​ങ്ങ​നാ​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജ​യിം​സ് ക​ളാ​ശേ​രി​യി​ൽ​നി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ച​ന്പ​ക്കു​ളം യു​പി സ്കൂ​ളി​ലും മാ​ന്നാ​നം ആ​ശ്ര​മ​ത്തി​ലും അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം 1946 ൽ ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ർ​ക്കു​മെ​ൻ​സ് കോ​ള​ജി​ൽ​നി​ന്ന് ഇ​ന്‍റ​ർ മീ​ഡി​യ​റ്റും 1949 ൽ ​ചെ​ന്നൈ പ്ര​സി​ഡ​ൻ​സി​യി​ൽ​നി​ന്ന് ബി​എ​സ്സി ഓ​ണേ​ഴ്സ് ബി​രു​ദ​വും നേ​ടി. തേ​വ​ര കോ​ള​ജി​ൽ ബ​യോ​ള​ജി വ​കു​പ്പു മേ​ധാ​വി​യാ​യി അ​തേ​വ​ർ​ഷം ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ഗ​ബ്രി​യേ​ല​ച്ച​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​ത​ത്തി​നു തു​ട​ക്ക​മാ​യി.

1949ൽ ​പ്ര​സി​ഡ​ൻ​സി​യി​ൽ നി​ന്നി​റ​ങ്ങി​ശേ​ഷം തേ​വ​ര കോ​ള​ജി​ൽ ബ​യോ​ള​ജി വ​കു​പ്പി​ന്‍റെ ത​ല​വ​നാ​യി. 1956 മു​ത​ൽ 1975 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി. 1968ൽ ​ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച കോ​ള​ജു​ക​ളി​ലൊ​ന്നാ​യി യു​ജി​സി ക​ണ്ടെ​ത്തി​യ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തി​നു​പി​ന്നി​ൽ ഗ​ബ്രി​യേ​ല​ച്ച​ന്‍റെ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ പ്ര​യ​ത്ന​മു​ണ്ട്. 1975ൽ ​വി​ര​മി​ച്ച ഫാ. ​ഗ​ബ്രി​യേ​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​നു ശേ​ഷം 1978ലാ​ണ് തൃ​ശൂ​രി​ൽ അ​മ​ല കാ​ൻ​സ​ർ ആ​ശു​പ​ത്രി​ക്കു രൂ​പം ന​ല്കി​യ​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *