ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റു​ക​ൾ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ 20,000 രൂ​പ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ. ന​ഴ്സിം​ഗ് പ​ഠി​ക്കു​ന്ന ട്രെ​യി​നി വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും ഇ​ത് സ​ർ​ക്കാ​ർ എ​ല്ലാ​വി​ധ സ​ഹാ​യം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​വ​സാ​ന വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ വി​ന്യ​സി​ച്ച് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​മ​രം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ സെ​ക്ഷ​ൻ 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തും. ജോ​ലി​ക്കാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 150 രൂ​പ പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *