നഴ്സുമാരുടെ സമരം തുടരും

ആറുമണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിൽ നഴ്സുമാരുടെ വേതനവർദ്ധന സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും തങ്ങൾ ആവശ്യപ്പെട്ട വർദ്ധന ഇല്ലാത്തതിനാൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാൻ നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം. ആരോഗ്യ , തൊഴിൽ മന്ത്റിമാരുടെയും , മാനേജ്മന്റ് കളുടെയും. നഴ്സസ് സംഘടനാ പ്രതിനിധികളുടെയും യോഗം കൈക്കൊണ്ട വേതനം സംബന്ധിച്ച തീരുമാനങ്ങളിൽ തൃപ്തരാകാതെയാണ് സമരവുമായി മുന്നോട്ടു പോകാൻ ഇന്ത്യൻ നഴ്‌സസ് അസോസിയേഷനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും തീരുമാനിച്ചത്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 17,200 രൂപയാക്കി ഉയർത്തി. നഴ്‌സിംഗ് അസോസിയേഷനുകളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും തൊഴിൽ മന്ത്റിയുടെ അദ്ധ്യക്ഷതയിൽ മിനിമം വേജസ് കമ്മ​റ്റി നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം മതിയായ ശമ്പളവർദ്ധയില്ലാത്തതിലും ട്രെയിനി നഴ്‌സുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാത്തതിലും പ്രതിഷേധിച്ച് നേരത്തെ പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം.ജനറൽ നഴ്‌സിംഗ് വിഭാഗത്തിൽ അടിസ്ഥാന വേതനം17,200 രൂപയായാണ് വർദ്ധിപ്പിച്ചത്. നേരത്തെ ഇത് 8,775 ആയിരുന്നു.

#മറ്റ് നിരക്കുകൾ
*20 കിടക്കകൾ വരെ 18,232 രൂപ.
* 21 മുതൽ 100 കിടക്കവരെ 19,810 .
*101 മുതൽ 300 ബെഡ് വരെ 20,014.
* 301 മുതൽ 500 ബെഡ് വരെ 20,980 .
*501 മുതൽ 800 ബെഡ് വരെ 22,040 .
* 800 ബെഡിൽ കൂടുതൽ 23,760

ഗ്രൂപ്പ് എട്ട് തസ്തികയിലെ(ഏ​റ്റവും താഴന്ന തസ്തിക) അടിസ്ഥാന വേതനം 15,600 ആക്കി നിശ്ചയിച്ചു. മുൻപ് ഇത് 7,775 രൂപയായിരുന്നു. 50 ശതമാനമാണ് വർദ്ധന.
സമിതി തീരുമാനം ന്യയമാണെന്നും, നഴ്‌സുമാർ അത് അംഗീകരിക്കണമെന്നും ആരോഗ്യ മന്ത്റി കെ.കെ ശൈലജയുടെ ആവശ്യം സമരക്കാർ അംഗീകരിച്ചില്ല. സുപ്രീം കോടതി നിർദേശിച്ച ശമ്പള വർദ്ധന നടപ്പാക്കണമെന്നാണ് അവരുടെ നിലപാട്.പക്ഷെ മിനിമം വരുമാന സമിതി 50 ശതമാനം വേതന വർദ്ധനവാണ് നഴ്‌സുമാരുടെയും മ​റ്റു ആശുപത്രി ജീവനക്കാരുടെയും കാര്യത്തിൽ ചർച്ച ചെയ്ത് മാനേജ്‌മെന്റുകളെ കൊണ്ട് അംഗീകരിപ്പിച്ചത്.

ലേബർ കമ്മീഷണർ കെ.ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളെടുത്ത തീരുമാനം മന്ത്റിമാരായ ടി.പി.രാമകൃഷ്ണനും കെ .കെ ശൈലജയും അഗീകരിക്കുകയായിരുന്നു. വേതന വർദ്ധന സർക്കാരിന്റെ മിനിമംവേജസ് അഡ്വൈസറി ബോർഡിനെ അറിയിക്കുമെന്നും പരാതികളില്ലെങ്കിൽ രണ്ടു മാസത്തിനകം സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും ലേബർ കമ്മീഷണർ കെ.ബിജു അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *